പേജുകള്‍‌

2010, സെപ്റ്റംബർ 8, ബുധനാഴ്‌ച

സി. പി. രാജശേഖരന്‍.

സി. പി. രാജശേഖരന്‍.

സുഹൃത്തുക്കള്‍ക്കിടയില്‍ സിപിആര്‍. പത്രപ്രവര്‍ത്തകന്‍, കൊളംനിസ്റ്റ്, എഴുത്തുകാരന്‍, മെട്രോ വാര്‍ത്ത ദിനപത്രത്തിന്റെ   കണ്‍ട്രോളിംഗ് എഡിറ്റര്‍.  കൊല്ലം ജില്ലയില്‍ ശൂരനാട് ഗ്രാമത്തില്‍ 1962 മെയ്‌ പത്തിന് ജനനം.
അച്ഛന്‍  ശാസ്ത്രി കെ.സി. പിള്ള. കടയ്ക്കോട് എസ്.എന്‍.ജി ഹൈസ്കൂള്‍ സംസ്കൃത അധ്യാപകനായി വിരമിച്ചു. കേരള ഹയര്‍ ശാസ്ത്രി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. ആചാര്യന്‍ എന്ന പേരില്‍ ലഘു സംസ്കൃത - മലയാളം വ്യാകരണ ഗ്രന്ഥം രചിച്ചിട്ടുണ്ട്.  അമ്മ എന്‍ പങ്കജാക്ഷിയമ്മ.
ഇഞ്ചക്കാട് ഗവണ്മെന്റ് എല്‍.പി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. ഭരണിക്കാവ് ജോണ്‍ മെമ്മോറിയല്‍ ഹൈസ്കൂളില്‍ സെക്കന്ററി വിദ്യാഭ്യാസം. ശാസ്താംകോട്ട ഡി. ബി. കോളേജില്‍ നിന്ന് സസ്യശാസ്ത്രത്തില്‍ ബിരുദം. പ്ലാന്റ് പാതോളജി ആന്‍ഡ്‌ ഇന്ഡസ്ട്രിയില്‍ മൈക്രോ ബയോളജി ഐശ്ചിക  വിഷയമായെടുത്ത് ആഗ്ര സര്‍വകലാശാലയില്‍ നിന്ന് എം എസ് സി ബിരുദാനന്തര ബിരുദം.
 1986 സെപ്ത്റെമ്ബറില്‍   ദീപിക ദിനപത്രത്തില്‍ പത്രപ്രവര്‍ത്തകനായി ഔദ്യോഗിക ജീവിതത്തിനു തുടക്കം. ദീപിക പതനംതിട്ട , കൊല്ലം, ജില്ലാ ലേഖകന്‍, കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളില്‍ ലേഖകന്‍. 1992 ല്‍ രാഷ്ട്രദീപിക സായാഹ്ന ദിന പത്രത്തിന്റെ കോട്ടയം യുണിറ്റ് എഡിറ്റര്‍ ഇന്‍ ചാര്‍ജ്. 1993 മുതല്‍ 2000 വരെ രാഷ്ട്രദീപിക  Co ordianting എഡിറ്റര്‍.  ഇക്കാലയളവില്‍ രാഷ്ട്രദീപികയെ ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള സായാഹ്ന ദിനപത്രം ആക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു . 2000 ല്‍ ദീപിക കോട്ടയം യുണിറ്റ് ന്യൂസ്‌ എഡിറ്റര്‍ .തുടര്‍ന് 2007 ഡിസംബര്‍ 31 വരെ രാഷ്ട്രദീപിക , കുട്ടികളുടെ ദീപിക , CHILDREN  DIGEST    എന്നിവയുടെ എഡിറ്റര്‍, പ്രിന്‍റര്‍, പബ്ലിഷര്‍. 2007 ഡിസംബര്‍ 31 നു രാഷ്ട്ര ദീപിക ഗ്രൂപ്പ്‌ പ്രസിദ്ധീകരണങ്ങളുടെ കണ്ട്രോളിംഗ് എഡിറ്റര്‍ ആയിരിക്കെ , രാഷ്ട്രദീപിക കമ്പനിയില്‍ നിന്ന് വി ആര്‍ എസ് വാങ്ങി പിരിഞ്ഞു .
ദീപിക ലേഖകനയിരിക്കെ, ഒരു ഡസനോളം പഠന പരമ്പരകള്‍ തയാറാക്കി . അനാഥ വാര്‍ധ്യങ്ങളുടെ നൊമ്പരങ്ങളും പ്രതിസന്ധികളും അവരോടു പൊതു സമൂഹം പുലര്‍ത്തേണ്ട ധാര്‍മിക ഉത്തരവാദിത്തങ്ങളും വിലയിരുത്തി ദീപികയില്‍ പ്രസിദ്ധികരിച്ച പോക്കുവെയില്‍  മായുമ്പോള്‍ എന്ന പഠന പരമ്പരയ്ക് തോപ്പില്‍ രവി സ്മാരക സംസ്ഥാന പത്രപ്രവര്‍ത്തക പുരസ്‌കാരം ലഭിച്ചു. ആരോഗ്യ പഠന മേഖലയിലെ സംഭാവനകള്‍ പരിഗണിച് ബിഷപ്പ് ജെറോം സ്മാരക പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളേജ് വികസന സമിതി അംഗം (1995 - 97 ), കോട്ടയം ജില്ലാ ടെലികോം ഉപദേശക സമിതി അംഗം (2001 - 02 ) കേരള സംസ്ഥാന ഭവന്ന നിര്‍മാണ ബോര്‍ഡ്‌ (പത്രപ്രവര്‍ത്തക ഭവന്ന പദ്ധതി ) ഉപദേശക സമിതി അംഗം , കെ. യു. ഡബ്ല്യു. ജെ. ദീപിക സെല്‍ സെക്രട്ടറി , കോട്ടയം പ്രസ്‌ ക്ലബ്‌ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, കേരള പത്രപ്രവര്‍ത്തക യുനിയന്‍ വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു . കോട്ടയം ബസേലിയോസ് കോളേജ് , ദീപിക ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ജേണലിസം ആന്‍ഡ്‌ മീഡിയ മാനേജ്മെന്റ്റ് (ഡിജാം) , കോട്ടയം പ്രസ്‌ ക്ലബ്‌ സ്കൂള്‍ ഓഫ്  കമ്യുനിക്കെഷന്‍സു    എന്നിവിടങ്ങളില്‍ ജേണലിസം അധ്യാപകനായും സേവനം അനുഷ്ടിച്ചു .
മറയില്ലാതെ (ദീപിക), ലോ പോയിന്റ്‌ (മെട്രോ വാര്‍ത്ത) എന്നി പ്രതിവാര പംക്തികള്‍ കൈകാര്യം ചെയ്തു . ഇപ്പോള്‍ മെട്രോ വാര്‍ത്തയില്‍ തിങ്കളാഴ്ച തോറും ഫിങ്കര്‍ പ്രിന്റ്‌ എന്ന കോളം എഴുതുന്നു. രജനിമുഖം (ഡി സി ബുക്സ് ), അത്രമേല്‍ സ്നേഹിച്ചിരുന്നു , സിന്തുരചെപ്പു , സൂസന്‍ വില്ല , വഴിയമ്പലം എന്നീ നോവലുകള്‍ എഴുതി . ആനുകാലികങ്ങളില്‍ ഏതാനം ലേഖനങ്ങളും പ്രസിദ്ധികരിചിട്ടുണ്ട്. ജീവന്‍ ടി വി സംപ്രേഷണം ചെയ്ത ഹലോ മാവേലി (2005 ) ടെലിഫിലിമിന് തിരകഥ തയ്യാറാക്കി .
   2008 ജനുവരി ഏഴിന് എറണാകുളത്തെ വാര്‍ത്ത റിയല്ടി മീഡിയ പ്രൈവറ്റ് ലിമിറ്റഡില്‍ ചേര്‍ന്നു .
അവിടെ പ്രഗത്ഭരായ ഒരു ടീമിനൊപ്പം മെട്രോ വാര്‍ത്ത എന്ന പുതിയ ദിനപത്രത്തിന്‍റെ അണിയറ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. വ്യവസായ പ്രമുഖന്‍ ശ്രീ : എം എ ഫാരിസിന്‍റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയുടെ ആദ്യ പ്രസിധികരണമായ മെട്രോ വാര്‍ത്ത ദിനപത്രത്തിന്‍റെ കണ്ട്രോളിംഗ് എഡിറ്റര്‍ ആണ് ഇപ്പോള്‍.
  ശാസ്താംകോട്ട ലിയോ പബ്ലിക്‌ സ്കൂള്‍ അട്മിനിസ്ട്രെടര്‍   കെ .പി ബീന ഭാര്യ , എറണാകുളം കെ.എം.എം.കോളേജ് ബിബിഎ വിദ്യാര്‍ഥി  ആര്‍.ഹരികൃഷ്ണന്‍, ശാസ്താംകോട്ട ലിയോ സ്കൂള്‍ വിദ്യാര്‍ഥി  ഹരിപ്രിയ എന്നിവര്‍ മക്കള്‍. കേരള വാട്ടര്‍ അതോറിട്ടി ശാസ്താംകോട്ട ഡിവിഷന്‍ ഉദ്യോഗസ്ഥ പ്രസന്ന കുമാരി , കൊട്ടിയം തഴുത്തല മുസ്ലിം സ്കൂള്‍ അദ്ധ്യാപിക സുഷമ എന്നിവര്‍ സഹോദരങ്ങള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ