പേജുകള്‍‌

2011, ജനുവരി 21, വെള്ളിയാഴ്‌ച

മന്‍മോഹന്‍ സിംഗ് 
ആരെയാണ് ഭയക്കുന്നത് ? 

വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ച കള്ളപ്പണം രാജ്യത്തെ കൊള്ളയടിച്ചതാണെന്നു സുപ്രീം കോടതി. പൊതുമുതല്‍ കൊള്ളയടിച്ചവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നു പറഞ്ഞ പരമോന്നത നീതിപീഠം, അവിടംകൊണ്ടും അവസാനിപ്പിക്കുന്നില്ല. കൊള്ളക്കാരുടെ പേരു വെളിപ്പെടുത്താതിരിക്കാന്‍ എന്താണു തടസമെന്നും ചോദിക്കുന്നു, ഇതേ കോടതി. ഏതെങ്കിലും രാജ്യവുമായി ഉണ്ടാക്കിയ കരാര്‍ തകരാറിലാവുമെന്നു കരുതി രാജ്യത്തെ കൊള്ള മൂടിവയ്ക്കാന്‍ പാടില്ലെന്നു കൂടി തുറന്നടിച്ചു സുപ്രീം കോടതി. സുപ്രീം കോടതി നിര്‍ദേശങ്ങളോടു പ്രതികരിച്ച പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ മറുപടിയാണു കൂടുതല്‍ പ്രസക്തം. വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെക്കൊണ്ടുവരാന്‍ ജാലവിദ്യകളൊന്നും തന്‍റെ പക്കലില്ലെന്നാണു സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മന്‍മോഹന്‍ സിങ് പറഞ്ഞത്. ഒരു പ്രധാനമന്ത്രിയില്‍ നിന്നു കേള്‍ക്കാന്‍ ആഗ്രഹിച്ചതല്ല ഈ പ്രസ്താവന.
     രാജ്യത്തു നിന്നു കടത്തിക്കൊണ്ടു പോയി വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെക്കൊണ്ടുവരാന്‍ നടപടി കൈക്കൊള്ളുമെന്നു മുന്‍കൂറായി പ്രകടന പത്രികയില്‍ രേഖപ്പെടുത്തി, വോട്ട് അഭ്യര്‍ഥിച്ച യുപിഎ സഖ്യത്തിന്‍റെ ഭരണ നായകനാണ് അദ്ദേഹം. തന്നെയുമല്ല, കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അഞ്ചിനു പാര്‍ലമെന്‍റില്‍ നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം നിലപാട് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. വിദേശ ബാങ്കുകളിലുള്ള നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ 20 രാജ്യങ്ങളുമായി ധാരണ ഉണ്ടാക്കിയെന്നാണ് അന്നദ്ദേഹം രാഷ്ട്രത്തോടു പറഞ്ഞത്. വിദേശത്തു നിക്ഷേപമുള്ളവരെക്കുറിച്ചു വിവരങ്ങള്‍ ലഭിച്ചു തുടങ്ങിയെന്നും സമ്മതിച്ചു. എന്നാല്‍, ഇപ്പോള്‍ ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ വാക്കുകള്‍ക്കു മൃദുത്വം വന്നിരിക്കുന്നു. വിദേശ രാഷ്ട്രങ്ങളുമായി നിലനില്‍ക്കുന്ന ഉഭയകക്ഷി ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന വിശദീകരണമാണു മുഖ്യം.
      ഇന്ത്യയില്‍ നിന്നു കടത്തിക്കൊണ്ടുപോയ കൊള്ളപ്പണത്തിന്‍റെ വ്യാപ്തി മനസിലാക്കിയാല്‍ ഈ നിസഹായത വെറുതേയങ്ങു സമ്മതിച്ചുകൊടുക്കാനാവില്ല. കൊള്ളപ്പണം ഏകദേശം അന്‍പതു ലക്ഷത്തോളം കോടി രൂപയ്ക്കു തുല്യമായ അമേരിക്കന്‍ ഡോളര്‍ വരുമത്രേ. ഇത്രയും തുക മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അടുത്ത 30 വര്‍ഷത്തേക്ക് ഇന്ത്യയിലെ മുഴുവന്‍ നികുതികളും മരവിപ്പിച്ചു നിര്‍ത്താം. അല്ലെങ്കില്‍ രാജ്യത്ത് ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള 45 കോടി ജനങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഒരു ലക്ഷത്തില്‍പ്പരം രൂപ വീതം നല്‍കി ഇന്ത്യയെന്ന അവികസിത രാജ്യത്തെ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ വികസിത രാജ്യമാക്കാം. അതുമല്ലെങ്കില്‍ കള്ളപ്പണത്തിന്‍റെ പതിമൂന്നിലൊന്നു തുകകൊണ്ട് രാജ്യത്തിന്‍റെ വിദേശ കടം മുഴുവന്‍ അടച്ചുതീര്‍ക്കാം. വികസനത്തിന്‍റെ കുത്തൊഴുക്കില്‍ ഇന്ത്യയ്ക്കു മറ്റെല്ലാ രാജ്യങ്ങളെയും അതിദ്രുതം മറികടക്കാം.
    അല്‍പ്പസ്വല്‍പ്പം അതിശയോക്തി കലര്‍ന്ന കണക്കുകളായിരിക്കാം ഇതൊക്കെ. എന്നാലും ഒരു പൊതു ബജറ്റില്‍ രേഖപ്പെടുത്തുന്ന വരവു ചെലവു കണക്കുകളെക്കാള്‍ വലിയൊരു തുക രാജ്യത്തു നിന്നു കടത്തിക്കൊണ്ടു പോയി എന്ന തിരിച്ചറിവ് തീര്‍ച്ചയായും ഡോ. മന്‍മോഹന്‍ സിങ്ങിന് ഉണ്ടാവേണ്ടതാണ്. എന്നിട്ടും അദ്ദേഹമെന്തേ ഈ കൊള്ളമുതലിനു നേര്‍ക്കു കണ്ണടയ്ക്കുന്നു? ഇവിടത്തെ സാധാരണക്കാര്‍ക്കോ ഇടത്തരക്കാര്‍ക്കോ സ്വിസ് ബാങ്കുകളില്‍ അക്കൗണ്ട് ഇല്ല. ചില ഐഎഎസ്, ഐപിഎസ്, ഐആര്‍എസ്, ഐഎഫ്എസ് ഉദ്യോഗസ്ഥര്‍, കോര്‍പ്പറെറ്റ് ഉടമകള്‍, വന്‍കിട കരാരറുകാര്‍, രാഷ്ട്രീയ നേതാക്കള്‍, അവരുടെ ഇടനിലക്കാര്‍ തുടങ്ങിയവര്‍ക്കാണ് നിക്ഷേപങ്ങളുള്ളത്. അവരുടെ എണ്ണം ഏകദേശം എണ്‍പതിനായിരം മാത്രവും. അവരില്‍ത്തന്നെ കഷ്ടിച്ച് ഇരുപത്തയ്യായിരം പേര്‍ക്കു മാത്രമാണു വന്‍ നിക്ഷേപം. അവരില്‍ പലരും ഉന്നത രാഷ്ട്രീയ നേതാക്കള്‍. മന്‍മോഹന്‍ സിംഗിന്റെ പാര്ടിക്കാരും അതില്‍പ്പെടും. സുബ്രമണ്യം സ്വാമിയെ പോലുള്ളവര്‍ അതും പാടി നടക്കുന്നത് സിംഗ് കേള്‍ക്കുന്നില്ലേ? അന്വേഷണത്തിന്റെ കരങ്ങള്‍ ആരിലേക്കൊക്കെ നീളുമെന്ന ഭീതിയുന്ടോ ഇന്ത്യയുടെ പ്രധാനമന്ത്രിക്ക്?     
  120 കോടിയോളം ഇന്ത്യക്കാരുടെ പൊതു വരുമാനത്തെക്കാള്‍ അനേകം മടങ്ങ് സമ്പാദ്യം ഇരുപത്തയ്യായിരത്തോളം വരുന്ന കൊള്ളക്കാര്‍ വിദേശത്തേക്ക് കടത്തിയത് കണ്ടുപിടിക്കാന്‍ മടിക്കുന്ന പ്രധാന മന്ത്രിക്കു എങ്ങനെ രാജ്യത്തിന്റെ പഞ്ഞം മാറ്റാന്‍ കഴിയും? ഈ കൊള്ളക്കാരുടെ പേരു പ്രഖ്യാപിക്കാനെങ്കിലും ഇന്ത്യന്‍ പ്രധാനമന്ത്രി എന്തിനു മടിക്കുന്നു?
വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ച കള്ളപ്പണം രാജ്യത്തെ കൊള്ളയടിച്ചതാണെന്നു സുപ്രീം കോടതി. പൊതുമുതല്‍ കൊള്ളയടിച്ചവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നു പറഞ്ഞ പരമോന്നത നീതിപീഠം, അവിടംകൊണ്ടും അവസാനിപ്പിക്കുന്നില്ല. കൊള്ളക്കാരുടെ പേരു വെളിപ്പെടുത്താതിരിക്കാന്‍ എന്താണു തടസമെന്നും ചോദിക്കുന്നു, ഇതേ കോടതി. ഏതെങ്കിലും രാജ്യവുമായി ഉണ്ടാക്കിയ കരാര്‍ തകരാറിലാവുമെന്നു കരുതി രാജ്യത്തെ കൊള്ള മൂടിവയ്ക്കാന്‍ പാടില്ലെന്നു കൂടി തുറന്നടിച്ചു സുപ്രീം കോടതി. സുപ്രീം കോടതി നിര്‍ദേശങ്ങളോടു പ്രതികരിച്ച പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ മറുപടിയാണു കൂടുതല്‍ പ്രസക്തം. വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെക്കൊണ്ടുവരാന്‍ ജാലവിദ്യകളൊന്നും തന്‍റെ പക്കലില്ലെന്നാണു സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മന്‍മോഹന്‍ സിങ് പറഞ്ഞത്. ഒരു പ്രധാനമന്ത്രിയില്‍ നിന്നു കേള്‍ക്കാന്‍ ആഗ്രഹിച്ചതല്ല ഈ പ്രസ്താവന.
      രാജ്യത്തു നിന്നു കടത്തിക്കൊണ്ടു പോയി വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെക്കൊണ്ടുവരാന്‍ നടപടി കൈക്കൊള്ളുമെന്നു മുന്‍കൂറായി പ്രകടന പത്രികയില്‍ രേഖപ്പെടുത്തി, വോട്ട് അഭ്യര്‍ഥിച്ച യുപിഎ സഖ്യത്തിന്‍റെ ഭരണ നായകനാണ് അദ്ദേഹം. തന്നെയുമല്ല, കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അഞ്ചിനു പാര്‍ലമെന്‍റില്‍ നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം നിലപാട് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. വിദേശ ബാങ്കുകളിലുള്ള നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ 20 രാജ്യങ്ങളുമായി ധാരണ ഉണ്ടാക്കിയെന്നാണ് അന്നദ്ദേഹം രാഷ്ട്രത്തോടു പറഞ്ഞത്. വിദേശത്തു നിക്ഷേപമുള്ളവരെക്കുറിച്ചു വിവരങ്ങള്‍ ലഭിച്ചു തുടങ്ങിയെന്നും സമ്മതിച്ചു. എന്നാല്‍, ഇപ്പോള്‍ ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ വാക്കുകള്‍ക്കു മൃദുത്വം വന്നിരിക്കുന്നു. വിദേശ രാഷ്ട്രങ്ങളുമായി നിലനില്‍ക്കുന്ന ഉഭയകക്ഷി ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന വിശദീകരണമാണു മുഖ്യം.
      ഇന്ത്യയില്‍ നിന്നു കടത്തിക്കൊണ്ടുപോയ കൊള്ളപ്പണത്തിന്‍റെ വ്യാപ്തി മനസിലാക്കിയാല്‍ ഈ നിസഹായത വെറുതേയങ്ങു സമ്മതിച്ചുകൊടുക്കാനാവില്ല. കൊള്ളപ്പണം ഏകദേശം അന്‍പതു ലക്ഷത്തോളം കോടി രൂപയ്ക്കു തുല്യമായ അമേരിക്കന്‍ ഡോളര്‍ വരുമത്രേ. ഇത്രയും തുക മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അടുത്ത 30 വര്‍ഷത്തേക്ക് ഇന്ത്യയിലെ മുഴുവന്‍ നികുതികളും മരവിപ്പിച്ചു നിര്‍ത്താം. അല്ലെങ്കില്‍ രാജ്യത്ത് ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള 45 കോടി ജനങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഒരു ലക്ഷത്തില്‍പ്പരം രൂപ വീതം നല്‍കി ഇന്ത്യയെന്ന അവികസിത രാജ്യത്തെ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ വികസിത രാജ്യമാക്കാം. അതുമല്ലെങ്കില്‍ കള്ളപ്പണത്തിന്‍റെ പതിമൂന്നിലൊന്നു തുകകൊണ്ട് രാജ്യത്തിന്‍റെ വിദേശ കടം മുഴുവന്‍ അടച്ചുതീര്‍ക്കാം. വികസനത്തിന്‍റെ കുത്തൊഴുക്കില്‍ ഇന്ത്യയ്ക്കു മറ്റെല്ലാ രാജ്യങ്ങളെയും അതിദ്രുതം മറികടക്കാം.
     അല്‍പ്പസ്വല്‍പ്പം അതിശയോക്തി കലര്‍ന്ന കണക്കുകളായിരിക്കാം ഇതൊക്കെ. എന്നാലും ഒരു പൊതു ബജറ്റില്‍ രേഖപ്പെടുത്തുന്ന വരവു ചെലവു കണക്കുകളെക്കാള്‍ വലിയൊരു തുക രാജ്യത്തു നിന്നു കടത്തിക്കൊണ്ടു പോയി എന്ന തിരിച്ചറിവ് തീര്‍ച്ചയായും ഡോ. മന്‍മോഹന്‍ സിങ്ങിന് ഉണ്ടാവേണ്ടതാണ്. എന്നിട്ടും അദ്ദേഹമെന്തേ ഈ കൊള്ളമുതലിനു നേര്‍ക്കു കണ്ണടയ്ക്കുന്നു? ഇവിടത്തെ സാധാരണക്കാര്‍ക്കോ ഇടത്തരക്കാര്‍ക്കോ സ്വിസ് ബാങ്കുകളില്‍ അക്കൗണ്ട് ഇല്ല. ചില ഐഎഎസ്, ഐപിഎസ്, ഐആര്‍എസ്, ഐഎഫ്എസ് ഉദ്യോഗസ്ഥര്‍, കോര്‍പ്പറെറ്റ് ഉടമകള്‍, വന്‍കിട കരാരറുകാര്‍, രാഷ്ട്രീയ നേതാക്കള്‍, അവരുടെ ഇടനിലക്കാര്‍ തുടങ്ങിയവര്‍ക്കാണ് നിക്ഷേപങ്ങളുള്ളത്. അവരുടെ എണ്ണം ഏകദേശം എണ്‍പതിനായിരം മാത്രവും. അവരില്‍ത്തന്നെ കഷ്ടിച്ച് ഇരുപത്തയ്യായിരം പേര്‍ക്കു മാത്രമാണു വന്‍ നിക്ഷേപം. അതായത്, 120 കോടിയോളം ഇന്ത്യക്കാരുടെ പൊതു വരുമാനത്തെക്കാള്‍ അനേകം മടങ്ങ് സമ്പാദ്യം ഇരുപത്തയ്യായിരത്തോളം വരുന്ന കൊള്ളക്കാര്‍ വിദേശ ബാങ്കുകളില്‍ കുന്നുകൂട്ടിയിരിക്കുന്നു. ഈ കൊള്ളക്കാരുടെ പേരു പ്രഖ്യാപിക്കാനെങ്കിലും ഇന്ത്യന്‍ പ്രധാനമന്ത്രി എന്തിനു മടിക്കുന്നു?
     സ്വിസ് ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണ നിക്ഷേപം ഇന്ത്യക്കാര്‍ക്കാണ്. ഈ പട്ടികയില്‍ തുടര്‍ന്നുള്ള അഞ്ചു സ്ഥാനങ്ങളിലുള്ള റഷ്യ, യുകെ, ഉക്രെയ്ന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കെല്ലാം കൂടിയുള്ള നിക്ഷേപത്തെക്കാള്‍ കൂടുതലുണ്ട് ഇന്ത്യക്കാരുടെ നിക്ഷേപം. ഓരോ വര്‍ഷവും നിക്ഷേപത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ടെന്നും ബാങ്കുകള്‍ സമ്മതിക്കുന്നു. ഈ നിക്ഷേപങ്ങളെല്ലാം സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാരിന് അറിവുള്ളതാണ്. എന്നാല്‍, ഇതു പരസ്യപ്പെടുത്തുന്നതിന് അന്താരാഷ്ട്ര നയതന്ത്ര ധാരണകള്‍ തടസമെന്നത്രേ പ്രധാനമന്ത്രിയുടെ വിശദീകരണം.
      50 ലക്ഷത്തോളം കോടി രൂപ കൊള്ളയടിക്കുന്നതിനു സാധൂകരണം നല്‍കുന്ന അന്താരാഷ്ട്ര നിയമങ്ങളില്‍ ഇന്ത്യ ഒപ്പു വച്ചിട്ടുണ്ടെങ്കില്‍, ആ കരാറുകളും ധാരണകളും വലിച്ചുകീറി ചവറ്റുകുട്ടയിലിടണം. അതിനുള്ള ധൈര്യമാണു രാഷ്ട്രം അതിന്‍റെ ഭരണകര്‍ത്താക്കളില്‍ നിന്ന് ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും.
      സ്വിസ് ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണ നിക്ഷേപം ഇന്ത്യക്കാര്‍ക്കാണ്. ഈ പട്ടികയില്‍ തുടര്‍ന്നുള്ള അഞ്ചു സ്ഥാനങ്ങളിലുള്ള റഷ്യ, യുകെ, ഉക്രെയ്ന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കെല്ലാം കൂടിയുള്ള നിക്ഷേപത്തെക്കാള്‍ കൂടുതലുണ്ട് ഇന്ത്യക്കാരുടെ നിക്ഷേപം. ഓരോ വര്‍ഷവും നിക്ഷേപത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ടെന്നും ബാങ്കുകള്‍ സമ്മതിക്കുന്നു. ഈ നിക്ഷേപങ്ങളെല്ലാം സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാരിന് അറിവുള്ളതാണ്. എന്നാല്‍, ഇതു പരസ്യപ്പെടുത്തുന്നതിന് അന്താരാഷ്ട്ര നയതന്ത്ര ധാരണകള്‍ തടസമെന്നത്രേ പ്രധാനമന്ത്രിയുടെ വിശദീകരണം.  50 ലക്ഷത്തോളം കോടി രൂപ കൊള്ളയടിക്കുന്നതിനു സാധൂകരണം നല്‍കുന്ന അന്താരാഷ്ട്ര നിയമങ്ങളില്‍ ഇന്ത്യ ഒപ്പു വച്ചിട്ടുണ്ടെങ്കില്‍, ആ കരാറുകളും ധാരണകളും വലിച്ചുകീറി ചവറ്റുകുട്ടയിലിടണം. അതിനുള്ള ധൈര്യമാണു രാഷ്ട്രം അതിന്‍റെ ഭരണകര്‍ത്താക്കളില്‍ നിന്ന് ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ