പേജുകള്‍‌

2013, ജൂൺ 30, ഞായറാഴ്‌ച


 മുസ്ലിം പെണ്കുട്ടികളുടെ  

വിവാഹപ്രായം



കേരളത്തിലെ മുസ്ലിം പെണ്കുട്ടികളുടെ വിവാഹപ്രായം പതിനാറു വയസാക്കി ഇളവു ചെയ്തുകൊണ്ട് സംസ്ഥാന തദ്ദേശ വകുപ്പ് പ്രിന്സിപ്പല്സെക്രട്ടറി ജെയിംസ് വര്ഗീസ് പുറപ്പെടുവിച്ച സര്ക്കാര്ഉത്തരവിനെതിരേ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. മുസ്ലിം വ്യക്തി നിയമം ആധാരമാക്കി, വളരെ നേരത്തേ നടത്തിയിട്ടുള്ള ചില വിവാഹങ്ങളുടെ രജിസ്ട്രേഷനു വേണ്ടി കേരള ഇന്സ്റ്റിട്യൂട്ട് ഒഫ് ലോക്കല്അഥോരിറ്റി ഡയറക്റ്റര്നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു ഉത്തരവ് എന്നാണു വകുപ്പ് സെക്രട്ടറിയുടെ വിശദീകരണം. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് ഉത്തരവ്. സ്കൂളില്പോകേണ്ട പ്രായത്തില്നമ്മുടെ കുഞ്ഞുങ്ങളെ വില്പനച്ചരക്കാക്കുന്ന സമീപനമാണ് ഇതെന്നു പറയാതെ വയ്യ. നമ്മുടെ രാജ്യത്ത് പെണ്കുട്ടികളുടെ പ്രായപൂര്ത്തിയാകാനുള്ള വയസ് പതിനെട്ട് ആണെന്നു നിയമപരമായി നിര്വചിച്ചിട്ടുണ്ട്. അതില്ത്താഴെ പ്രായമുള്ളവരെ വിവാഹം കഴിച്ചു കൊടുക്കുന്നവരും അതിനു കൂട്ടു നില്ക്കുന്നവരും ബാല വിവാഹക്കുറ്റത്തിന് വിചാരണ നേരിടേണ്ടവരും ശിക്ഷാര്ഹരുമാണെന്നു സുപ്രീം കോടതി വിധിച്ചിട്ടുമുണ്ട്. ഇന്നത്തെ തലമുറയില്പ്പെട്ട ഒരു പെണ്കുട്ടി, പത്താംക്ലാസില്പഠിക്കേണ്ട പ്രായമാണ് പതിനാറു വയസ്. പത്താം ക്ലാസ് കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിലേക്കു തിരിയേണ്ടതിനു പകരം അവരെ മണവാട്ടികളാക്കാനുള്ള ആരുടെയെങ്കിലും തീരുമാനത്തിനു നിയമസാധുത നല്കുന്നത് ഒരു തലമുറയോടു ചെയ്യുന്ന കൊടിയ അനീതി തന്നെ. ആരുടെ നിര്ദേശ പ്രകാരമാണ് ഇങ്ങനെ ഒരു ഉത്തരവ് ഇറക്കിയതെന്നു സര്ക്കാര്വെളിപ്പെടുത്തണം. വിവാദ ഉത്തരവ് പുറത്തിറക്കുന്നതിനു മുന്പ് സര്ക്കാര്ഏതെങ്കിലും തരത്തിലുള്ള ചര്ച്ച നടത്തിയതായി അറിവില്ല.

അഥവാ, ഇങ്ങനെയൊരു നിര്ദേശവുമായി ആരെങ്കിലും മുന്നോട്ടു വന്നിട്ടുണ്ടെങ്കില്അത് സദുദ്ദേശ്യത്തോടെ ആകണമെന്ന് ഒരു നിര്ബന്ധവുമില്ല. അങ്ങനെയുള്ളവരെ വെളിച്ചത്തുകൊണ്ടുവരണം. മറ്റ് ഏതു സമുദായത്തെയും പോലെ വിദ്യാഭ്യാസപരമായി വളരെ ഉയര്ന്ന നിലവാരം പുലര്ത്തുന്നവരാണ് കേരളത്തിലെ മുസ്ലിം പെണ്കുട്ടികളും. നിലവാര വളര്ച്ചയില്അസ്വസ്ഥത ഉള്ളവരാകണം, അവരുടെ വിദ്യാഭ്യാസാവകാശങ്ങളെയും സ്ത്രീ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാന്കച്ച കെട്ടിയിറങ്ങിയത്. പതിനാറു വയസുള്ള പെണ്കുട്ടികള്വൈവാഹിക ജീവിതം നയിക്കാന്തക്കവണ്ണം സാമൂഹ്യമായും ശാരീരികമായും വളര്ച്ച കൈവരിച്ചവരാകില്ല. അവരുടെ മാത്രമല്ല, അവര്ക്കു ജനിക്കുന്ന കുഞ്ഞുങ്ങളുടെ ഭാവിക്കു പോലും ഇത്തരം വിവാഹങ്ങള്ദോഷം ചെയ്യും. ആരോഗ്യമുള്ള കുഞ്ഞുങ്ങള്ക്കു ജന്മം നല്കാന്അവര്ക്കു കഴിയണമെന്നില്ല. ഒരു കുട്ടിയെ നിലവാരമുള്ള സ്കൂളില്ചേര്ക്കുന്നതിന് മാതാപിതാക്കളുടെ കൂടി വിദ്യാഭ്യാസ യോഗ്യത പരിഗണിക്കപ്പെടുന്ന കാലമാണിത്. തന്നെയുമല്ല, സ്കൂളില്ലഭിക്കുന്നതിനെക്കാള്മെച്ചപ്പെട്ട പഠന, പരിശീലന നിലവാരം ഉണ്ടാകണം, ഓരോ കുഞ്ഞിന്റെയും വീടുകളില്‍. കുഞ്ഞുങ്ങളെ അതിനു പ്രാപ്തരാക്കുന്നതില്അമ്മമാര്ക്കുള്ള പങ്ക് അറിയാത്തവരാണ് പതിനാറു വയസുള്ള ഒരു സ്കൂള്കുട്ടിയെ മണവാട്ടിയാക്കാന്പ്രേരിപ്പിക്കുന്നത്.

നമ്മുടെ രാജ്യത്തുണ്ടായിരുന്ന വലിയൊരു അനാചാരമായിരുന്നു ബാലവിവാഹം. പല മഹാന്മാരും ബാലവിവാഹം നടത്തിയവരുമാണ്. എന്നാല്‍, അതിന്റെ ദുരന്തവും പില്ക്കാല ദുരിതങ്ങളും തിരിച്ചറിഞ്ഞ്, 1929ല്ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ബാലവിവാഹ നിരോധന നിയമം കൊണ്ടുവന്നു. നിരവധി തവണ നിയമം പരിഷ്കരിക്കപ്പെട്ടു. ഏറ്റവുമൊടുവില്‍ 2006ലാണ് ഭേദഗതി വന്നത്. അതുപ്രകാരം പതിനെട്ടു വയസ് തികയാത്ത പെണ്കുട്ടിയും 21 വയസ് തികയാത്ത ആണ്കുട്ടിയും മൈനര്ആണ്. പ്രായത്തിലുള്ള ഇരു വര്ഗത്തിലും പെട്ടവര്വിവാഹിതരായാല്‍, നിയമപ്രകാരമുള്ള ഭാര്യാഭര്ത്താക്കന്മാരാവില്ല. അങ്ങനെയുള്ള വിവാഹങ്ങള്പിന്നീട് അസാധുവാക്കാനോ, സ്വയം ബന്ധം വേര്പെടുത്താനോ അനുവദിക്കുന്നുമുണ്ട് നിയമങ്ങള്‍. നിയമങ്ങള്അവിടെ നില്ക്കട്ടെ. പുരാതന കാലത്ത് നിലനിന്ന അനാചാരങ്ങളും വ്യക്തി നിയമങ്ങളും കാലോചിതമായി പരിഷ്കരിക്കാന്ഇന്നത്തെ തലമുറയ്ക്കു കഴിയണം. വിവാഹവും കുടുംബവുമൊന്നും വെറും കുട്ടിക്കളിയല്ല. ബാല-കൗമാര-യൗവനങ്ങളിലൂടെ കടന്നുവന്ന് ജീവിതത്തിന്റെ ശരിയും തെറ്റും തിരിച്ചറിയാനുള്ള പക്വത നേടിയാവണം ഏതൊരാളും വിവാഹിതരാകാന്‍. ഉയര്ന്ന വിദ്യാഭ്യാസവും ഉന്നത നിലവാരവുമാണ് ആധുനിക കുടുംബങ്ങളുടെ ആണിക്കല്ല്. ഇതൊന്നുമറിയാതെ, ഒരിക്കല്നിയമം മൂലം വിലക്കേര്പ്പെടുത്തിയ ബാല വിവാഹം തിരികെക്കൊണ്ടുവരാനുള്ള ഏതു നീക്കവും പ്രതിഷേധാര്ഹമാണ്. അതിനു നിയമസാധുത നല്കുന്നത് രാജ്യത്തു നിലനിന്നു പോരുന്ന നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയും. പ്രാചീന ദുരാചാരമായിരുന്ന ബാലവിവാഹത്തെ പടിയിറക്കിവിട്ട ഒരു കാലഘട്ടത്തില്നിന്ന് വീണ്ടും തിരികെക്കൊണ്ടുവരാനുള്ള നീക്കം ചെറുക്കപ്പെടേണ്ടത് പരിഷ്കൃത സമൂഹത്തിന്റെ കര്ത്തവ്യം കൂടിയാണ്. - See more at: http://www.metrovaartha.com/2013/06/22055430/editorial20130622.html#sthash.ooFpCWaH.dpuf
  am

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ